ഏപ്രില്‍ ഒന്ന് മുതല്‍ വാറ്റ് നടപ്പിലാക്കില്ല
ദില്ലി: ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കേണ്ടെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തീരുമാനിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ചില സംസ്ഥാനങ്ങള്‍ വാറ്റ് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ വാറ്റ് നടപ്പിലാക്കുന്നതു സംബന്ധിച്ച നടപടികള്‍ നടന്നുവരുന്നതേയുള്ളൂ- യോഗത്തിന് ശേഷം ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗ് പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ദോഷം ഉണ്ടാവാതിരിക്കാന്‍ അഭിപ്രായസമന്വയമുണ്ടാവേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications