Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിഒ ജോലികള്‍ക്ക് പ്രവേശനപരീക്ഷ

ബാംഗ്ലൂര്‍: ബിപിഒ, കോള്‍സെന്റര്‍ ജോലികള്‍ക്ക് അഖിലേന്ത്യാതലത്തില്‍ പൊതുപ്രവേശനപരീക്ഷ നടപ്പിലാക്കാന്‍ സോഫ്റ്റ്വേര്‍ കമ്പനികളുടെ ദേശീയ അസോസിയേഷനായ നാസ്കോം ആലോചിച്ചുവരുന്നു. നാസ്കോം പ്രസിഡന്റ് കിരണ്‍ കാര്‍ണിക് അറിയിച്ചതാണ് ഈ കാര്യം.

ഐഐടി മാതൃകയിലാണ് പ്രവേശനപരീക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ബീഹാര്‍ തുടങ്ങിയ പിന്നോക്ക ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയവിടങ്ങളില്‍ ബിപിഒ, കോള്‍സെന്റര്‍ ജോലികളില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടാന്‍ ഇത് സഹായിക്കും. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാസ്കോം നടത്തിയ മാതൃകാപരീക്ഷയിലൂടെ കൂടുതല്‍ നല്ല ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചതായി കിരണ്‍ പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം ബിപിഒ രംഗത്ത് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. രണ്ടരലക്ഷം പേര്‍ ഈ രംഗത്ത് ജോലിചെയ്യുന്നുണ്ട്.

ദില്ലിയിലെ നോയിഡയാണ് ഇപ്പോള്‍ ബിപിഒ രംഗത്ത് മുന്നിട്ടു നില്‍ക്കുന്നത്. ചെന്നൈ. ബാംഗ്ലൂര്‍, പൂനെ, മുംബൈ, കൊല്‍ക്കത്ത, ആന്ധ്ര എന്നിവയാണ് ഈ രംഗത്ത് മുന്നിട്ടുനില്‍ക്കുന്ന മറ്റു നഗരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+