ജോഷിക്കെതിരെ തമിഴ്നാട് കേസ് നല്‍കി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയുടെ അറസ്റുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയെന്നു കാണിച്ച് ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു.
വെല്ലൂര്‍ ജയിലില്‍ കഴിയവെ നവംബര്‍ 14ന് ജയേന്ദ്രയെ കാണാനെത്തിയ ജോഷി വാര്‍ത്താലേഖകരോട് അറസ്റിനു പിന്നില്‍ ഗൂഢാലോചനയും ഗൂഢലക്ഷ്യവുമുണ്ടെന്ന് പറഞ്ഞുവെന്നു കാണിച്ചാണ് കേസ്. സത്യമറിയാതെ സര്‍ക്കാരിനെ താറടിച്ചുകാണിച്ച ജോഷിയെ ശിക്ഷിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. വി. ഗണേശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് നവംബര്‍ 11ന് പൊലീസ് കസ്റഡിയിലെടുത്ത ജയേന്ദ്ര ജാമ്യം കിട്ടുന്നതുവരെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications