വിസ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുഎസ്സിനോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിനുപരിയായ തത്വാധിഷ്ഠിതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. മോഡിക്ക് വിസ നിഷേധിച്ചതു സംബന്ധിച്ച രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മന്‍മോഹന്‍സിംഗ്.












Click it and Unblock the Notifications