പൗരത്വത്തിനായി തസ്ലിമ സോണിയക്ക് എഴുതും
കൊല്‍ക്കത്ത: ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതിന് അപേക്ഷിച്ച് കോണ്‍സ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതുന്ന കാര്യം ആലോചിക്കുകയാണെന്ന് വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ച് ഒരു മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തസ്ലിമ അപേക്ഷ നല്‍കിയിരുന്നു. ഒരു മാസം വരെ താന്‍ കാത്തിരിക്കുമെന്നും അടുത്ത മാസം താന്‍ സോണിയക്ക് കത്തെഴുതുമെന്നും തസ്ലിമ പറഞ്ഞു.
താന്‍ രാഷ്ട്രീയ അഭയം തേടുകയല്ലെന്നും മാനുഷികമായ പരിഗണന നല്‍കി പൗരത്വം നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും തസ്ലിമ പറഞ്ഞു.
ഇതുവരെ തന്റെ അപേക്ഷക്ക് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ് വിസ അനുവദിക്കണമെന്ന് അപേക്ഷിച്ച് താന്‍ സോണിയക്ക് എഴുതിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തനിക്ക് വിസ ലഭിക്കുകയും ചെയ്തു.
ഇന്ത്യന്‍ പൗരത്വം ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയെങ്കിലും താമസിക്കാന്‍ തനിക്ക് കഴിഞ്ഞേക്കും. എന്നാല്‍ ഒരു എഴുത്തുകാരിയായി ജീവിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നുവരില്ല. കൊല്‍ക്കത്തയില്‍ താമസിച്ച് തന്റെ സാഹിത്യജീവിതം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തസ്ലിമ പറഞ്ഞു.
1994 മുതല്‍ ബംഗ്ലാദേശിലെ തീവ്രവാദികളില്‍ നിന്നും വധഭീഷണി നേരിടുകയാണ് തസ്ലിമ.












Click it and Unblock the Notifications