Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണം: ബര്‍ലിന്‍

കണ്ണൂര്‍: പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുസ്ലിം എംപിമാരുടെ സംഘത്തില്‍ ചേര്‍ന്നതിന് എ. പി. അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കം പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ആരോപിച്ചു.

നടപടിയെടുക്കേണ്ടത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയാണ്. കാന്തപുരം അബൂബക്കര്‍ മുസലിയാരെ സന്ദര്‍ശിക്കാന്‍ പോയ പിണറായി വിജയന്‍ പോയത് പാര്‍ട്ടിനയത്തിന്റെ ലംഘനമാണ്. പാര്‍ട്ടിനയം ലംഘിച്ചതിന് പിണറായിയെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണം.

പാര്‍ട്ടിയിലെ പ്രത്യയശാസ്ത്ര സമരത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരായി നിന്നതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെ തന്നെ ഔദ്യോഗിക പക്ഷത്തില്‍ നിന്നും അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നു.

എംപിയെന്ന നിലയില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തില മറ്റേതൊരു ജനപ്രതിനിധിയേക്കാള്‍ മികച്ചതാണെന്നും ബര്‍ലിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+