ഗ്രൂപ്പിനേക്കാള്‍ വലുത് പാര്‍ട്ടി: ഉമ്മന്‍ചാണ്ടി
ആലപ്പുഴ: ഗ്രൂപ്പിനേക്കാളും നേതാക്കളേക്കാളും വലുതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി ജില്ലയില്‍ സംഘടിപ്പിച്ച ദണ്ഡിയാത്രയോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയാായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്ലെങ്കില്‍ ഗ്രൂപ്പും നേതാവുമില്ല. ചുവരുണ്ടെങ്കിലേ ചിത്രമുള്ളൂവെന്ന കാര്യം മനസിലാക്കിയാലേ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂയെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഐക്യമുണ്ടായിരുന്നതിന്റെ ഫലമായാണ് അധികാരം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംഘടനാ താല്‍പര്യത്തിന് താഴെയാണെന്ന് മനസിലാക്കണം. ആ ശീലവും ശൈലിയും മുന്‍പ് നന്മയുണ്ടാക്കിയ കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്നകന്നപ്പോഴൊക്കെ ജനം കോണ്‍ഗ്രസിനെ വിസ്മരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനാലാണ് എഐസിസി ദണ്ഡിയാത്ര സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഒരു കുടുംബത്തിനു വേണ്ടി ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ എം. എം. ഹസന്‍ പിതാവിനും പുത്രനും പരിശുദ്ധപുത്രിക്കും വേണ്ടിയാണ് ഇപ്പോഴത്തെ പ്രര്‍ത്ഥനയെന്നു പരിഹസിച്ചു.












Click it and Unblock the Notifications