ഔദ്യോഗിക പക്ഷം നടത്തുന്ന റാലി ഇന്ന്
കോട്ടയം: കോണ്‍സ്രസിലെ ഔദ്യോഗിക വിഭാഗത്തിന്റെ ആദ്യറാലി മാര്‍ച്ച് 19 ശനിയാഴ്ച കോട്ടയത്ത് നടക്കും. ദണ്ഡി സ്മൃതി യാത്രയുടെ ഭാഗമായി നടക്കുന്ന റാലിയില്‍ കെ. കരുണാകരനോ ഐ ഗ്രൂപ്പ് നേതാക്കളോ പങ്കെടുക്കില്ല.
കോട്ടയം ഡിസിസി പ്രസിഡന്റ് ആന്റോ ആന്റണി നയിക്കുന്ന ദണ്ഡി സന്ദേശ പദയാത്രയുടെ സമാപനം കുറിച്ചാണ് റാലിയും പൊതുസമ്മേളനവും നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള, വയലാര്‍ രവി തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
കോണ്‍ഗ്രസിലെ ഐ വിഭാഗം കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തിയ മേഖലാ റാലികള്‍ക്കുള്ള മറുപടിയായാണ് ഔദ്യോഗിക പക്ഷം റാലി നടത്തുന്നത്. അരലക്ഷം പേര്‍ കോട്ടയത്തെ സമ്മേളനത്തിന് എത്തുമെന്നാണ് കെപിസിസി അവകാശപ്പെടുന്നത്.












Click it and Unblock the Notifications