പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന് കരുണാകരന്‍
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് മാര്‍ച്ച് 19 ശനിയാഴ്ച ഓസ്കാര്‍ ഫെര്‍ണാണ്ടസുമായി നടത്തുന്ന ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കെ.കരുണാകരന്‍.
പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ തന്നെപ്പോലുള്ളവരും പ്രവര്‍ത്തകരും ഒരിക്കലും അനുവദിക്കില്ല. ഹൈക്കമാന്റ് നിര്‍ദേശമനുസരിച്ച് ഓസ്കാര്‍ ഫെര്‍ണാണ്ടസ് വീണ്ടും വന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. അതേത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷ.
സംഘടനാതെരഞ്ഞെടുപ്പു നടത്തണമെന്നു മാത്രമാണ് ആവശ്യമെന്നും തനിക്ക് ഒളിച്ചുവക്കാന്‍ ഒന്നുമില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications