Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസ്: ഹര്‍ജി പിന്‍വലിക്കുന്നു

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിക്കാനായി ഹര്‍ജിക്കാരനായ പി. ജെ. സെബാസ്റ്യന്‍ അപേക്ഷ നല്‍കി.

പേസിലെ പ്രധാനസാക്ഷിയായ റജീനയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് സെബാസ്റ്യന്‍ വ്യക്തമാക്കി. ലൈംഗികമായ ചൂഷണത്തിന് വിധേയമാവുമ്പോള്‍ റജീനക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് തെളിയിക്കുന്നതിന് റജീനയുടെ പാസ്പോര്‍ട്ടിന്റെ കോപ്പി രേഖയായുണ്ടെന്നും സെബാസ്റ്യന്‍ വ്യക്തമാക്കി.

അതേ സമയം ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് താന്‍ അറിയാതെയാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ എം. എസ്. സജി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ച് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സജി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതേത്തുടര്‍ന്ന് കേസിലെ സാക്ഷികളില്‍ നിന്നും നേരിട്ട് മൊഴിയെടുക്കാന്‍ കോടതി തീരുമാനിച്ചു. വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ സുഗതകുമാരി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ മുന്‍ അധ്യക്ഷ മീനാക്ഷി തമ്പാന്‍, അന്വേഷി പ്രസിഡന്റ് കെ. അജിത തുടങ്ങിയവരില്‍ നിന്നും കോടതി മൊഴിയെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+