Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കവും ഐക്യവും വേണം: കെപിസിസി

തിരുവനന്തപുരം: അച്ചടക്ക നടപടി തുടരുന്നതു സംബന്ധിച്ച തീരുമാനം ഹൈക്കമാന്റിന് വിടാന്‍ കെപിസിസി യോഗത്തില്‍ ധാരണയായി. ഐക്യം വേണമെന്ന വാദത്തെ യോഗം അനുകൂലിച്ചെങ്കിലും അച്ചടക്ക നടപടി ഒഴിവാക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല.

അച്ചടക്കവും ഐക്യവും ഒരു പോലെ പാര്‍ട്ടിക്ക് ആവശ്യമാണെന്ന് യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം അനുരഞ്ജനത്തിന്റെ പേരില്‍ അച്ചടക്ക നടപടികള്‍ വേണ്ടെന്നു വയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അച്ചടക്കരാഹിത്യത്തിന് കൂട്ടുനില്‍ക്കുന്നതായിരിക്കില്ല പാര്‍ട്ടിയിലെ സമവായം.

പാര്‍ട്ടിയെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഔദ്യോഗികമായി അറിയില്ലെന്നും ഇക്കാര്യങ്ങളില്‍ മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടിക്കും അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല. അച്ചടക്ക നടപടി പാര്‍ട്ടിയില്‍ മുമ്പുമുണ്ടായിട്ടുണ്ട്. സംഘടനാ സ്വഭാവമനുസരിച്ചുള്ള കാലതാമസം മാത്രമാണ് ഐ ഗ്രൂപ്പിന്റെ തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി വൈകുന്നതിന് കാരണം- തെന്നല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+