ശബരിമല: കേന്ദ്രം വനഭൂമി വിട്ടുകൊടുക്കും
പത്തനംതിട്ട: ശബരിമല വികസനത്തിനായി മാസ്റര്‍ പ്ലാനനുസരിച്ചുള്ള വനംഭൂമി ദേവസ്വംബോര്‍ഡിനു വിട്ടുകൊടുക്കാന്‍ തീരുമാനമായി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ നായരുടെ നേതൃത്വത്തിലെത്തിയ കേന്ദ്രസംഘം ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച അന്തിമതീരുമാനം രണ്ടു മാസത്തിനുള്ളിലുണ്ടാകും.
ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്‍കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടായിരിക്കും പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയെന്ന് ടി. കെ. എ. നായര്‍ പറഞ്ഞു. മാസ്റര്‍ പ്ലാനിലുള്ള 18 പദ്ധതികള്‍ അടുത്ത മണ്ഡലകാലത്തിനു മുന്‍പു പൂര്‍ത്തിയാക്കണം. മണ്ഡലകാലത്ത് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ താല്‍ക്കാലിക സംവിധാനമല്ല, സ്ഥിരം സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസംഘം മാര്‍ച്ച് 20 ഞായറാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications