Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെ കാണാനായില്ല; കരുണാകരന്‍ മടക്കയാത്ര മാറ്റി

ദില്ലി: ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കായി ദില്ലിയിലെത്തിയ കെ. കരുണാകരന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണാനായില്ല. മാര്‍ച്ച് 19 ശനിയാഴ്ച കേരളത്തിലേക്കു മടങ്ങാനിരുന്ന അദ്ദേഹം മടക്കയാത്ര മാറ്റിവച്ചു.

സോണിയയുമായി കൂടിക്കാഴ്ചക്ക് കരുണാരന്‍ സമയം ചോദിച്ചിരുന്നെങ്കിലും അവരില്‍ നിന്നു മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ഇതുവരെ കരുണാകരനെ കാണാന്‍ കൂട്ടാക്കിയില്ല. ഇത് പെട്ടെന്നൊരു ഒത്തുതീര്‍പ്പുണ്ടാകാനുള്ള സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

പ്രണബ് മുഖര്‍ജി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം. എല്‍. ഫൊത്തേദാര്‍ എന്നിവരുമായി കരുണാകരന്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച കോണ്‍ഗ്രസിലെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ മാര്‍ച്ച് 21 നടത്താനിരിക്കുന്ന ഐഗ്രൂപ്പ് റാലി മാറ്റിവയ്ക്കണമെന്ന ഹൈക്കമാന്റിന്റെ ആവശ്യം കരുണാകരന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സോണിയയെ കണ്ടാലും കണ്ടില്ലെങ്കിലും മാര്‍ച്ച് 19ന് തിരിച്ചപോരുമെന്നു പറഞ്ഞ കരുണാകരന്‍ സോണിയയെ കാണാനാവാത്ത സാഹചര്യത്തില്‍ യാത്ര മാറ്റിവച്ച് വിട്ടുവീഴ്ചക്കു തയ്യാറായത് ഹൈക്കമാന്റുമായി രമ്യതയില്‍ പോകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു കരുതുന്നു.

ഹൈക്കമാന്റുമായുള്ള ചര്‍ച്ചക്ക് ശേഷവും ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ആന്റണിയും താനും നടത്തിയ അനുരഞ്ജനശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിമുടക്കിയെന്നു വരുത്തിത്തീര്‍ക്കുകയാണ് കരുണാകരന്റെ ശ്രമമെന്നും വ്യാഖ്യാനമുണ്ട്. ഇതുവഴി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ ഉമ്മന്‍ചാണ്ടിയുടെ മേല്‍ കുറ്റമാരോപിക്കുന്നതില്‍ ഒരുപരിധി വരെ കരുണാകരന്‍ വിജയിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പുശ്രമങ്ങള്‍ അട്ടിമറിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+