കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ സോണിയയെ കാണും

  • By Staff
Google Oneindia Malayalam News

ദില്ലി: കെ. കരുണാകരന്‍ സോണിയാഗാന്ധിയുമായി മാര്‍ച്ച് 19 ശനിയാഴ്ച ചര്‍ച്ച നടത്തും. സംഘടനാതെരഞ്ഞെടുപ്പു നടത്തുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുലഭിച്ചതായി കരുണാകരന്‍ അറിയിച്ചു.

കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസുമായി അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് നടത്തിയ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കു ശേഷമാണ് കരുണാകരന്‍ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പു സംബന്ധിച്ച ഐ ഗ്രൂപ്പിന്റെ എല്ലാ ആവശ്യങ്ങളും തിരഞ്ഞെടുപ്പുകമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനായുള്ള കേന്ദ്രനടപടികളില്‍ സംതൃപ്തനാണെന്ന് വാര്‍ത്തലേഖകരോടു പറഞ്ഞ കരുണാകരന്‍ മറ്റുപ്രശ്നങ്ങളെക്കുറിച്ച് മാര്‍ച്ച് 21നു ശേഷം പറയാമെന്നു വ്യക്തമാക്കി. കൊച്ചിയില്‍ നടത്താനിരിക്കുന്ന റാലിയില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കണമെന്നു മാത്രമാണ് കരുണാകരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്ന് കൂടിക്കാഴ്ചക്കു ശേഷം ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢിയുമായും മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ കരുണാകരന്‍ ഫോണില്‍ സംസാരിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേലുമായി മാര്‍ച്ച് 18 വെള്ളിയാഴ്ച രാത്രി കരുണാകരന്‍ ഫോണ്‍സംഭാഷണം നടത്തിയിരുന്നു. പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിംഗ് എന്നിവരുമായും കഴിഞ്ഞ ദിവസങ്ങളില്‍ കരുണാകരന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X