ആന്റണിയോട് വിയോജിക്കേണ്ടതില്ല: തങ്കച്ചന്‍
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളോടുള്ള എ. കെ. ആന്റണിയുടെ നിലപാടിനോട് ആരും വിയോജിക്കേണ്ട കാര്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ഒരു പിളര്‍പ്പ് താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എ. കെ. ആന്റണി പറഞ്ഞതിനോട് വിയോജിപ്പ് തോന്നേണ്ട കാര്യമില്ല. ഹൈക്കമാന്റിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു.
കെപിസിസിയുടെ ഔദ്യോഗികറാലി നടത്തുന്നതിനോട് അനുബന്ധിച്ച് കൊച്ചിയില്‍ ചേര്‍ന്ന ജില്ലാതല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസും യോഗത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications