മോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യും
ന്യൂയോര്‍ക്ക്: യുഎസ് സന്ദര്‍ശനത്തിന് വിസ നിഷേധിക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപഗ്രഹം വഴി താന്‍ പങ്കെടുക്കാനിരുന്ന ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനെ അഭിസംബോധന ചെയ്തേക്കും.
അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍സ് ഒഫ് നോര്‍ത്ത് അമേരിക്കയാണ് മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗം നടക്കുന്ന ഹാളില്‍ ഒരു വലിയ സ്ക്രീന്‍ സ്ഥാപിച്ച് ഗാന്ധിനഗറില്‍ നിന്നും മോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനാണ് ആലോചിക്കുന്നത്.
യുഎസ്സിലെ ഭൂരിപക്ഷം ഇന്ത്യന്‍ അമേരിക്കക്കാരെയും പ്രതിനിധീകരിക്കുന്നവരാണ് തങ്ങളെന്ന് അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍സ് ഒഫ് നോര്‍ത്ത് അമേരിക്ക വക്താവ് അവകാശപ്പെട്ടു.
അതേ സമയം മോഡി അമേരിക്ക സന്ദര്‍ശിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്ന കോളീഷന്‍ അഗെയ്ന്‍സ്റ് ജിനോസിഡ് എന്ന സംഘടനയും ഭൂരിപക്ഷം ഇന്ത്യന്‍ അമേരിക്കക്കാരുടെ പ്രാതിനിധ്യം അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications