Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ നിഷേധം മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച്: യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ മനുഷ്യാവകാശ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ചതെന്ന് യുഎസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎസ് സര്‍ക്കാരിന്റെ ഏതെങ്കിലും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെടുത്തതെന്നും യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപവക്താവ് ആദം എരേലി പറഞ്ഞു.

കലാപത്തെ കുറിച്ച് അന്വേഷിച്ച ഇന്ത്യക്കാര്‍ തന്നെയാണ് ഗുജറാത്ത് കലാപത്തോട് അനുബന്ധിച്ച് അക്രമം തടയുന്നതിലും മതസ്വാതന്ത്യ്രം സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയത്. അവകാശ ലംഘനം തടയുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയത് ഇന്ത്യന്‍ മനുഷ്യാവകാശ കമ്മിഷന്‍ തന്നെയാണ്.

2002ല്‍ ഗുജറാത്ത് കലാപം നടക്കുന്നതിന് മുമ്പാണ് മോഡിക്ക് ടൂറിസ്റ് വിസ നല്‍കിയതെന്നും കലാപത്തിന്റെ പശ്ചാത്തലത്തില്‍ അത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+