Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷിച്ചു

ഇസ്ലാമബാദ്: ആണവശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ശേഷിയുള്ള ഷാഹീന്‍-രണ്ട് ആണ് മാര്‍ച്ച് 19 വെള്ളിയാഴ്ച പരീക്ഷിച്ചത്.

മിസൈല്‍ പരീക്ഷണം കാണാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് എത്തിയിരുന്നു. പാകിസ്ഥാന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച അദ്ദേഹം രാജ്യത്തിന്റെ ആണവ-മിസൈല്‍ ശേഷി മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞു.

ഇന്ത്യന്‍ പ്രദേശത്തേക്കും ഗള്‍ഫിലേക്കും വിക്ഷേപിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് ഇത്. ഇന്ത്യാ-പാക് സമാധാനശ്രമം പുരോഗമിക്കുന്നതിനിടയിലാണ് പാകിസ്ഥാന്റെ ഈ മിസൈല്‍ പരീക്ഷണം.

ഹഫ്ത്-ആറ് എന്ന എന്ന പേരില്‍ ഇതേ മിസൈല്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്ത് പാകിസ്ഥാന്‍ ആദ്യമായി പരീക്ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+