പെട്രോള്‍, ഡീസല്‍ വില കൂട്ടിയേക്കും
ദില്ലി: പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താന്‍ അടുത്തയാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. ഒരു ലിറ്റര്‍ പെട്രോളിന് 2.80 രൂപയും ഡീസലിന് രണ്ട് രൂപയും വിലവര്‍ധനവ് വരുത്താനാണ് ആലോചിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വിലയില്‍ കുതിച്ചുകയറ്റം ഉണ്ടായതുമൂലം പെട്രോളിന് ഒരു ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 4.30 രൂപയും വില വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വിലവര്‍ധനവ് ഏപ്രില്‍ ഒന്നിനും മെയ് ഒന്നിനും രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് തീരുമാനം.
പെട്രോളിന് മൂന്നര രൂപയും ഡീസലിന് 2.80 രൂപയും വര്‍ധിപ്പിക്കാനാണ് പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ഒന്നര രൂപ കൂടി രണ്ട് ഇന്ധനങ്ങള്‍ക്കും കൂട്ടാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications