സോമനാഥ് നിലപാട് ആവര്‍ത്തിച്ചു
ദില്ലി: ജാര്‍ഖണ്ഡിലെ നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട സുപ്രിം കോടതിയുടെ നടപടി ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ചു.
ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ അത് ഭരണഘടനാപരമായ സംതുലനത്തെയും ജനാധിപത്യ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സോമനാഥ് ചാറ്റര്‍ജി. യോഗത്തില്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാര്‍ പങ്കെടുത്തില്ല. തമിഴ്നാട് സ്പീക്കര്‍ കെ. കാളിമുത്തുവും യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications