ആന്റണിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: ഹസ്സന്‍
കോഴിക്കോട്: കോണ്‍ഗ്രസിലെ പുതിയ പ്രശ്നങ്ങളിലെടുത്ത നിലപാടിന്റെ പേരില്‍ എ. കെ. ആന്റണിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ പറഞ്ഞു.
എ. കെ. ആന്റണി ഇന്നും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. അച്ചടക്ക നടപടിയെ പണ്ടുമുതലേ എതിര്‍ത്തിരുന്നയാളാണ് ആന്റണി. ആ നിലപാട് ഇപ്പോഴും തുടരുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.
ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുകാര്‍ക്ക് അച്ഛനെയും അമ്മയെയും പോലെയാണ്. ആരോടാണ് കൂടുതല്‍ സ്നേഹമെന്ന് പറയാനാവില്ല.
ഹൈക്കമാന്റിനെ ധിക്കരിച്ചതിന്റെ പേരില്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്കെതിരെ നടപടിയെടുത്ത മുരളീധരന്‍ തനിക്കെതിരായ സസ്പെന്‍ഷന്‍ നടപടിയുടെ പേരില്‍ ഹൈക്കമാന്റിനെ വെല്ലുവിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications