Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ സോണിയയെ കണ്ടു; റാലിയില്‍ മാറ്റമില്ല

ദില്ലി: ഏപ്രില്‍ 21 തിങ്കളാഴ്ച നടക്കാനിരിക്കുന്ന കൊച്ചി റാലിയില്‍ മാറ്റമില്ലെന്നും റാലിയില്‍ ഹൈക്കമാന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും കെ. കരുണാകരന്‍ പറഞ്ഞു.

ശനിയാഴ്ച കോണ്‍സ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കരുണാകരന്‍ ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ സോണിയയുടെ തെറ്റിദ്ധാരണകള്‍ മാറിയെന്ന് കരുണാകരന്‍ പറഞ്ഞു.

അതേ സമയം റാലി പാടില്ലെന്ന് സോണിയ ചര്‍ച്ചയില്‍ കരുണാകരനോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ റാലി ഉപേക്ഷിക്കില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഇരുപത് മിനുട്ട് നീണ്ട ചര്‍ച്ചയില്‍ കരുണാകര വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളെ നിശിതമായി കരുണാകരന്‍ വിമര്‍ശിച്ചു. തനിക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് കരുണാകരന്‍ സോണിയയെ അറിയിച്ചു.

സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രവര്‍ത്തകരെ അറിയിച്ചതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് കരുണാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് റാലിയുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ അച്ചടക്കം നിലനില്‍ക്കണമെന്ന് സോണിയ കരുണാകരനോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. കേരളത്തിന്റെ ചുമതലയില്‍ നിന്ന് അഹമ്മദ് പട്ടേലിനെ മാറ്റണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടതായും അറിയുന്നു.

കെ.മുരളീധരനും ചില ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുമെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നുമായിട്ടില്ല. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ ചര്‍ച്ച അടുത്തയാഴ്ച തുടര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+