ആന്റണി യാഥാര്‍ഥ്യം മനസിലാക്കുന്നു: മുരളി
പാല: സംസ്ഥാന രാഷ്ട്രീയത്തിലെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും യാഥാര്‍ഥ്യം മനസിലാക്കുന്ന നേതാവാണ് എ. കെ. ആന്റണിയെന്ന് കെ. മുരളീധരന്‍.
തിങ്കളാഴ്ച നടക്കുന്ന റാലിക്ക് മുന്നോടിയായി കോട്ടയം ജില്ലയില്‍ നടക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുരളി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഒരു ശതമാനം വോട്ട് മാറിയാല്‍ കേരളത്തിലെ രാഷ്ട്രീയസ്ഥിതി മാറിമറിയുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആന്റണി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മാന്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് മുരളി പറഞ്ഞു.
കോട്ടയം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ആളല്ലാത്തതിനാല്‍ കെപിസിസി സംഘടിപ്പിച്ച ദണ്ഡിയാത്ര ഔദ്യോഗികമല്ല. എല്ലാ പ്രവര്‍ത്തകരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുചാടിക്കാന്‍ നോക്കുന്ന ഉമ്മന്‍ചാണ്ടി ദണ്ഡിയാത്രയില്‍ പങ്കെടുക്കുന്നതില്‍ ആത്മാര്‍ഥതയില്ല.
ദില്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അതിനാല്‍ റാലി നടത്തുന്നതില്‍ മാറ്റമൊന്നുമില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications