ആന്റണിയുടെ ശ്രമം നല്ല സൂചന: രാഘവന്‍
തൃശൂര്‍: കോണ്‍ഗ്രസില്‍ എ. കെ. ആന്റണി നടത്തുന്ന അനുരഞ്ജന ശ്രമങ്ങള്‍ നല്ല സൂചനയാണെന്ന് മന്ത്രി എം. വി. രാഘവന്‍. ആളുകളെ പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ ഐക്യം കെട്ടിപ്പടുക്കാനാവില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെന്നതു പോലെ എല്‍ഡിഎഫിലും പ്രശ്നങ്ങളാണ്. ആയിരക്കണക്കിന് കോടിയുടെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന വടംവലിയാണ് സിപിഎമ്മില്‍ നടക്കുന്നത്. മാര്‍ച്ച് 20 ഞായറാഴ്ച നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (എഐസിടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഘവന്‍.
കോണ്‍ഗ്രസ് ഭിന്നിക്കരുതെന്ന് പറയുന്നത് കോണ്‍ഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല. ബിജെപി മതേതരത്വത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മതേരതശക്തികളുടെ ഐക്യത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ്- രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications