കരുണാകരന്‍ നടത്തുന്നത് വിലപേശല്‍: വക്കം
തിരുവനന്തപുരം: വിലപേശാന്‍ നല്ലവണ്ണം അറിയാവുന്ന നേതാവാണ് കരുണാകരനെന്നും അതിനാല്‍ അദ്ദേഹം പാര്‍ട്ടി വിട്ട് പോവില്ലെന്നും ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.
കരുണാകര വിഭാഗം റാലികള്‍ നടത്തുന്നത് ശരിയല്ല. എല്ലാവരും ഒന്നിച്ച് ശക്തി തെളിയിക്കുകയാണ് വേണ്ടത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വക്കം ഇങ്ങനെ പറഞ്ഞത്.
ഏത് പാര്‍ട്ടിയായാലും അച്ചടക്കം വേണം. പാര്‍ട്ടിയിലെ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തന്നെയാണ് നല്ലത്. അല്ലാത്ത പക്ഷം ലോകസഭാ തെരഞ്ഞെടുപ്പിലേതു പോലെ പരാജയം വീണ്ടും ആവര്‍ത്തിക്കും.
അന്ന് എല്‍ഡിഎഫിന് വോട്ട് കൂടുതല്‍ ലഭിച്ചില്ല. യുഡിഎഫിന് വോട്ട് കുറഞ്ഞതാണ് തോല്‍വിക്ക് കാരണം. വോട്ട് കുറയാന്‍ കാരണം കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവര്‍ വീട്ടിലിരുന്നതാണ്. അത് എന്തുകൊണ്ടാണെന്ന് എല്ലാവരും ആലോചിക്കണം. ആ അവസ്ഥ ഇനിയും ഉണ്ടാകരുതെന്ന് വക്കം പറഞ്ഞു.












Click it and Unblock the Notifications