ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി
ടോക്കിയോ: മാര്‍ച്ച് 20 ഞായറാഴ്ച രാവിലെ ജപ്പാനില്‍ ശക്തിയേറിയ ഭൂചലനമുണ്ടായി. ഭൂകമ്പമാപിനിയില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം വടക്കേ ജപ്പാനിലെ പ്രധാന ദ്വീപായ കയ്ഷുവിലാണ് അനുഭവപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 10.33നാണ് ഉണ്ടായത്. അധികൃതര്‍ സുനാമി തിരകള്‍ ഉണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാനിലെ തീരദേശനിവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.
തീര മേഖലയിലൂടെയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തി. ഫുക്കുവോക്ക വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.
ലോകത്ത് ഭൂചലനമുണ്ടാകുന്ന സ്ഥിരം മേഖലകളിലൊന്നാണ് ജപ്പാന്‍. ഭൂമിയിലുണ്ടാകുന്ന ആറിന് മുകളില്‍ തീവ്രതയുള്ള 20 ശതമാനം ഭൂചലനവും രേഖപ്പെടുത്തുന്നത് ഇവിടെയാണ്.












Click it and Unblock the Notifications