പാക് പള്ളിയില്‍ ബോംബ് സ്ഫോടനം: 35 മരണം
ഇസ്ലാമബാദ്: തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മുപ്പത്തഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ബലൂച്ചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഫത്തേപ്പൂര്‍ ഗ്രാമത്തിലെ നസീറാബ്ദിലുള്ള പള്ളിയിലാണ് മാര്‍ച്ച് 19 ശനിയാഴ്ച രാത്രി പത്തരയോടെ സ്ഫോടനമുണ്ടായത്.
ഷിയാ മുസ്ലീങ്ങളാണിവിടെ ആരാധനയ്ക്ക് എത്തുന്നത്. ഇരുപതിനായിരത്തോളം പേര്‍ ഇവിടെയെത്തിയിരുന്നു. നൂറുകണക്കിന് ആളുകള്‍ ഭക്ഷണം കഴിക്കുമ്പോഴാണ് പള്ളിക്ക് പുറത്ത് ഭക്ഷണ സ്റാളിന് സമീപം ബോംബ് പൊട്ടിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications