Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോഡി ഉപഗ്രഹം വഴി പ്രസംഗിച്ചു

ഗാന്ധിനഗര്‍: യുഎസ് സന്ദര്‍ശനത്തിന് വിസ നിഷേധിക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 21 തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നടന്ന പൊതുചടങ്ങിനെ ഉപഗ്രഹം വഴി ഗാന്ധിനഗറില്‍ നിന്നും സംബോധന ചെയ്തു.

തനിക്ക് വിസ നിഷേധിച്ചതിന് യുഎസ്സിനോടോ അവിടുത്തെ ജനങ്ങളോടോ തനിക്ക് പ്രതിഷേധമില്ലെന്ന് മോഡി പറഞ്ഞു. അതേ സമയം താന്‍ യുഎസ് സന്ദര്‍ശിക്കുന്നതിനെതിരെ പ്രചാരണം നടത്തിയവര്‍ ഇന്ത്യയെ അവഹേളിക്കുന്നതില്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ളവരാണെന്നും ഇവര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ യുഎസ്സിലെ ഇന്ത്യക്കാര്‍ പ്രതികരിക്കണമെന്നും മോഡി പറഞ്ഞു.

തന്റെ വസതിയില്‍ നിന്നും ടെലി-കോണ്‍ഫറന്‍സിംഗ് വഴി ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത മോഡിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+