നിയമസഭാകക്ഷി ഉപനേതാവിനെ തെരഞ്ഞടുക്കും
തിരുവനന്തപുരം: എം.പി ഗംഗാധരനു പകരമുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവിനെ മാര്‍ച്ച് 21 തിങ്കളാഴ്ച തെരഞ്ഞടുക്കും. ഇതിനായി രാത്രി ഏഴിന് നിയമസഭാകക്ഷിയോഗം ചേരും.
ഐ ഗ്രൂപ്പിലെ കടവൂര്‍ ശിവദാസനാണ് നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത. ഐ ഗ്രൂപ്പുകാരനാണെങ്കിലും കെ. മുരളീധരനോടുള്ള എതിര്‍പ്പു മൂലം ഗ്രൂപ്പില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് കടവൂര്‍ ശിവദാസന്‍. ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗ്രൂപ്പ് നേതൃത്വം അറിയിച്ചു.
തിരുവനന്തപുരത്ത് ഐ ഗ്രൂപ്പ് നടത്തിയ റാലിയില്‍ പങ്കെടുത്തതിനാണ് എം. പി. ഗംഗാധരനെ കോണഗ്രസ് നിയമസഭാകക്ഷി ഉപനേതൃസ്ഥാനത്തു നിന്നും പുറത്താക്കിയിയത്.












Click it and Unblock the Notifications