ഐ ഗ്രൂപ്പ് റാലി കൊച്ചിയില്‍
കൊച്ചി: ഐ ഗ്രൂപ്പിന്റെ മധ്യമേഖലാ റാലി മാര്‍ച്ച് 21 തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും കൊച്ചിയില്‍ പൂര്‍ത്തിയായി. റാലിയില്‍ പങ്കെടുക്കാന്‍ കെ.കരുണാകരനും മുരളീധരനും മാര്‍ച്ച് 20 ഞായറാഴ്ച തന്നെ കൊച്ചിയിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന റാലിക്ക് ഹൈക്കമാന്റിന്റെ അനുവാദമില്ലെന്നും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന എഐസിസി അംഗം അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ കൊച്ചി റാലി ഐ ഗ്രൂപ്പിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
റാലി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും റാലിക്ക് ഹൈക്കമാന്റിന്റെ അനുവാദമുണ്ടെന്നുമുള്ള ഐ ഗ്രൂപ്പ് അവകാശവാദത്തിനെതിരെയാണ് റാലിക്ക് അംഗീകാരമില്ലെന്ന അഹമ്മദ് പട്ടേലിന്റെ വെളിപ്പെടുത്തല്‍. വിലക്കു ലംഘിച്ച് റാലിയുമായി മുന്നോട്ടുപോയാല്‍ മുരളീധരനെ പുറത്താക്കുമെന്ന ഭീഷണിയും ഹൈക്കമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ റാലിയുമായി മുന്നോട്ടുപോകുമെന്ന് കെ.കരുണാകരന്‍ വ്യക്തമാക്കി. സോണിയാഗാന്ധിയുമായി താന്‍ നടത്തിയ ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഐ ഗ്രൂപ്പിന്റെ ശക്തി അവഗണിക്കാനാവുന്നതല്ലെന്ന് സോണിയയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications