കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന് മുരളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐ ഗ്രൂപ്പ് പാര്‍ട്ടി വിട്ടുപോകില്ലെന്നും എന്നാല്‍ അനുരഞ്ജനത്തിനു സാധ്യതയില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

വ്യക്തമായ ലക്ഷ്യവുമായാണ് ഐ ഗ്രൂപ്പ് റാലി നടത്തുന്നതെന്നും പ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ക്കാണ് ഐ ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നതെന്നും മാര്‍ച്ച് 21 തിങ്കളാഴ്ച ഐ ഗ്രൂപ്പ് നടത്തുന്ന റാലിക്കായി കൊച്ചിയിലെത്തിയ മുരളീധരന്‍ പറഞ്ഞു.

കെ. കരുണാകരന്‍ സംഘടനാതെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ നടത്താമെന്ന് പറഞ്ഞെങ്കിലും അതിനുള്ള ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരുടെ കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല.

ജനങ്ങള്‍ വെറുത്തുകഴിഞ്ഞ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇത്തരമൊരു സര്‍ക്കാരിനെ അന്ധമായി പിന്തുണക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറല്ല. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാര്‍ പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ്.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും യോഗത്തിലുണ്ടാകില്ലെന്നും എന്നാല്‍ ചില സൂചനകളുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X