പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തിവച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന പ്രശ്നത്തില്‍ പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 21 തിങ്കളാഴ്ച നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ചു.
അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചുവന്ന് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.
നേരത്തെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഒടുവില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വരികയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സഭവിട്ട പ്രതിപക്ഷം വീണ്ടും മടങ്ങിയെത്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്.












Click it and Unblock the Notifications