കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ന്നത് കണ്ണൂരിലെന്ന് സൂചന

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ചെമ്പേരി നിര്‍മ്മല സ്കൂളിലെ എസ്എസ്എല്‍സി സാമൂഹ്യശാസ്ത്രം ചോദ്യപേപ്പര്‍ കെട്ട് പൊട്ടിച്ച നിലയില്‍ കണ്ടെത്തി.

പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വാര്‍ത്തകളെ തുടര്‍ന്ന് ഈ പരീക്ഷയുടെ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കരുതെന്നും മാര്‍ച്ച് 21തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുന്‍പ് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എത്തിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇത്തരത്തില്‍ എത്തിക്കുന്ന ചോദ്യ പാക്കറ്റുകള്‍ പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ ചോര്‍ച്ച എവിടെ നിന്നെന്ന് കണ്ടെത്താനുമായിരുന്നു തീരുമാനം. ഇത് പ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലെ ചോദ്യപേപ്പര്‍ പാക്കറ്റ് പൊട്ടിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ക്രൈം ബ്രാഞ്ച് സംഘം ജില്ലയിലെ ബന്ധപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ ചോദ്യ പാക്കറ്റ് പൊട്ടിയതായി കണ്ടെത്തിയില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ ഈ സ്കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് തീരുമാനം. നേരത്തെ തിരുവനന്തപുരം ജില്ലയില്‍ നിന്നും ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെ വിദ്യാഭ്യാസ മേലധികാരികളില്‍ നിന്നും പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.

കണ്ണൂരില്‍ ചോദ്യ പാക്കറ്റ് പൊട്ടിയതായി കണ്ടെത്തിയെങ്കിലും ജില്ലയിലെ ഈ സ്കൂളില്‍ നിന്നാണോ ചോദ്യങ്ങള്‍ പരന്നതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം നല്‍കാനാകുവെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X