മുഖ്യമന്ത്രി മാറിനിന്ന് അന്വേഷിക്കണം: കരുണാകരന്‍
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്വമുണ്ടെന്നും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.
പരീക്ഷകള്‍ മാറ്റിവച്ചത് വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കും. സംസ്ഥാനം വര്‍ഷങ്ങള്‍ കൊണ്ടു നേടിയെടുത്ത വിദ്യാഭ്യാസരംഗത്തെ സല്‍പ്പേരാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നശിക്കുന്നത്. വരുംതലമുറയ്ക്കു കൂടി ഈ പാപം ചുമക്കേണ്ടി വരും.
കെപിസിസി യോഗത്തില്‍ എ. കെ. ആന്റണിയുടെ പക്ഷം ചേര്‍ന്ന എം. എം. ഹസ്സന്‍ പിന്നീട് നിലപാട് മാറ്റിയത് ഒരു കാര്‍ കിട്ടിയതുകൊണ്ടാണെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications