കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ച്ച: അട്ടിമറിയെന്ന് സംശയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ അട്ടിമറിക്കാനാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് സംശയം ബലപ്പെടുന്നു. ചോര്‍ത്തിയ ചോദ്യപേപ്പര്‍ പത്രമാഫീസിലെത്തിച്ചതാണ് ഈ നിഗമനത്തിലെത്താന്‍ കാരണം.

കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെങ്കില്‍ അത് രഹസ്യമായി ചെയ്യാമായിരുന്നു എന്നിരിക്കെ അത് പത്രമോഫീസിലെത്തിച്ചതിന് പിന്നിലെ ഉദ്ദേശ്യം പരീക്ഷ അട്ടിമറിക്കുകയാവണം എന്നാണ് പൊലീസിന്റെ നിഗമമനം. ഒരു ഐഎഎസ് ഉദ്യോസസ്ഥന്‍ ഉള്‍പ്പെടെ ചില പ്രമുഖര്‍ ചോര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. വിദ്യാഭ്യാസവകുപ്പില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ പ്രബലമായിരുന്നു. മൊബൈല്‍ ഫോണുകളിലൂടെ ചോദ്യങ്ങള്‍ പ്രചരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ചോദ്യവിഷയങ്ങള്‍ മാത്രമാണ് സന്ദേശങ്ങളിലുണ്ടായിരുന്നതെന്നും അതാര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞാണ് അധികൃതര്‍ ചോര്‍ച്ച ആലരാപണം തള്ളിയത്. എങ്കിലും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

പരീക്ഷയുടെ ആദ്യദിവസം തന്നെ ഒറ്റപ്പാലത്ത് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുറത്താവുകയും പിന്നീട് തപാല്‍ വകുപ്പിന്റെ വാഹനത്തില്‍ നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവമുണ്ടായത്. ഇതിനെല്ലാം പിന്നില്‍ പരീക്ഷ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷ മാറ്റുന്നത് ആദ്യമായാണ്. 1993ലും 98ലും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും അത് വ്യത്യസ്ത കാരണങ്ങളാലായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X