രാജിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് രാജിവയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്കരണത്തിന് തുടക്കമിട്ട ശേഷം പകുതിവഴിയില്‍ ഉപേക്ഷിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് രാജിവയ്കാത്തത്. ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാം ഉപേക്ഷിച്ചിട്ടുപോകുന്നതു ശരിയല്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് കുറ്റക്കാരെ കണ്ടുപിടിക്കും.
പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലേ ഫലമറിയുകയുള്ളൂവെന്നതു കൊണ്ടാണ് അതിനു തുനിയാത്തത്.
പരീക്ഷ മാറ്റിവച്ചതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മറ്റു പരീക്ഷകള്‍ കുറ്റമറ്റതായി നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications