എസ്എഫ്ഐക്കാര്‍ പരീക്ഷാഭവനിലേക്ക് തള്ളിക്കയറി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പരീക്ഷകളും റദ്ദാക്കണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരീക്ഷാഭവനിലേക്ക് തള്ളിക്കയറി.
പൊലീസുമായി ഉന്തു തള്ളുമുണ്ടായതിനെ തുടര്‍ന്ന് അല്പനേരം സംഘര്‍ഷാവസ്ഥ സംജാതമായി. ഉന്തിലും തള്ളിലും ഏതാനും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും നിസ്സാരപരിക്കേറ്റു. മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരീക്ഷാഭവനിലേക്ക് തള്ളിക്കയറിയത്.
പൊലീസ് വലയം ഭേദിച്ച് പരീക്ഷാഭവന്റെയുള്ളിലേക്ക് കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications