സപ്ലൈകോ: ജുഡീഷ്യല്‍ അന്വേഷണം നടത്തും
കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എസ്. പുലികേശി മാനേജിംഗ് ഡയറക്ടറായിരുന്നപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയ വകയില്‍ 45 കോടി രൂപയുടെ ക്രമക്കേട് നടത്തുകയും 75 കോടി രൂപ കോര്‍പ്പറേഷന് നഷ്ടം വരുത്തുകയും ചെയ്തുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. കോര്‍പ്പറേഷനിലെ അഴിമതി സംബന്ധിച്ച് യുവമോര്‍ച്ച നേതാവ് എന്‍. കെ. രാജേഷ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിക്ക് സര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം ബുധനാഴ്ച നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2002-2004 കാലയളവില്‍ സിവില്‍ സപ്ലൈസില്‍ വന്‍അഴിമതി നടന്നെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.
പുലികേശി ഇപ്പോള്‍ സംസ്ഥാന പൊലീസില്‍ അഡീഷണല്‍ ഡിജിപിയാണ്. ഇതും അന്വേഷണത്തെ ബാധിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications