കോണ്‍ഗ്രസിനെ പിളര്‍ത്താനില്ലെന്ന് തങ്കച്ചന്‍
ആലപ്പുഴ: കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കാനും പിളര്‍ത്താനും താനില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ഇപ്പോള്‍ അച്ചടക്കം കണി കാണാനാവാത്ത നിലയിലായിട്ടുണ്ട്. ആരും ആരെയും അനുസരിക്കാതെ പാര്‍ട്ടി എങ്ങനെ മുമ്പോട്ടു പോകുമെന്ന് തങ്കച്ചന്‍ ചോദിച്ചു. മാര്‍ച്ച് 21 തിങ്കളാഴ്ച ആലപ്പുഴ പാതിരപ്പള്ളിയില്‍ ഡിസിസിയുടെ ദണ്ഡിയാത്ര അനുസ്മരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications