വാറ്റ് ഏപ്രില്‍ ഒന്നുമുതല്‍: മന്ത്രി വക്കം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 21 തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. ആവശ്യം. ഒടുവില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടു വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ രാജിവയ്ക്കണെമന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു












Click it and Unblock the Notifications