ചുഴലിക്കാറ്റ്: ബംഗ്ലാദേശില്‍ 25 പേര്‍ മരിച്ചു
ധാക്ക: വടക്കന്‍ ബംഗ്ലാദേശിലുണ്ടായ ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു. അഞ്ഞൂറിലധികം ആളുകള്‍ക്കു പരിക്കേറ്റു.
മാര്‍ച്ച് 20 ഞായറാഴ്ച രാത്രിയാണ് ബംഗ്ലാദേശിലെ രംഗ്പൂര്‍, ഗെയ്ബന്ദ ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. 3000ളം വീടുകളേയും നൂറുകണക്കിന് വൃക്ഷങ്ങളെയും കടപുഴക്കിയെറിഞ്ഞ ചുഴിലിക്കാറ്റില്‍ മരിച്ച 18 പേര്‍ ഗെയ്ബന്ദയില്‍ നിന്നുളളവരാണ്. ഇവിടങ്ങളിലെ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി.
ചുഴലിക്കാറ്റില്‍ പരിക്കറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications