Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമിനി ഗണേശന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ജമിനി ഗണേശന്‍(84) അന്തരിച്ചു. മാര്‍ച്ച് 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേകാലിന് സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ നവംബര്‍ മുതല്‍ രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. ടി.ആര്‍ അലമേലുവാണ് ഭാര്യ. പ്രശസ്ത നടി രേഖയുള്‍പ്പെടെ എട്ടുമക്കളുണ്ട്.

ഹിന്ദിയുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്നിരുന്ന ഈ അഭിനയചക്രവര്‍ത്തി കാതല്‍ മന്നന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തമിഴ്സിനിമാലോകത്തെ അടക്കിവാണ ത്രിമൂര്‍ത്തികളിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. എം.ജി.ആര്‍, ശിവാജി ഗണേശന്‍ എന്നിവരാണ് അദ്ദേഹത്തിനൊപ്പം അഭിനയരംഗം പിടിച്ചടക്കിയ മറ്റുള്ളവര്‍. തമിഴില്‍ അക്കാലത്ത് പ്രശസ്തരായ സരോജാദേവി, വൈജയന്തിമാല, ഷൗക്കര്‍ ജാനകി, സാവിത്രി തുടങ്ങിയ നടിമാരോടൊപ്പം നായകനായി അഭിനയിച്ചിട്ടുള്ള അദ്ദേഹം 90കളില്‍ അവ്വൈ ഷണ്‍മുഖി, ഉന്നാല്‍ മുടിയും തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അച്ഛന്‍ വേഷങ്ങളും ചെയ്തിട്ടുണ്ട്.

അക്കാലത്ത് അഭിനയരംഗത്തേക്കെത്തിയ ചുരുക്കം ബിരുദധാരികളില്‍ ഒരാളായിരുന്നു ജമിനി ഗണേശന്‍. മദ്രാസ് ക്രിസ്ത്യന്‍ കോളജ് അധ്യാപകനായിരുന്ന അദ്ദേഹം 1947ല്‍ ജമിനി സ്റുഡിയോയില്‍ എക്സിക്യൂട്ടീവായാണ് സിനിമാരംഗത്തേക്കെത്തിയത്. ജമിനി എന്ന പേരും അദ്ദേഹത്തിനു ലഭിച്ചതിങ്ങനെയാണ്. 30 വയസില്‍ വെള്ളിത്തിരയിലെത്തിയ അദ്ദേഹം പെണ്‍, കണവന്‍ കണ്‍കണ്ട ദൈവം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനേതാവെന്ന സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

1971ലെ പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+