പേറ്റന്റ് ബില്ലിനെ സിപിഎം പിന്തുണയ്ക്കും
ദില്ലി: പേറ്റന്റ് ബില്ലിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. ഇതോടെ ബില്ല് പാര്‍ലമെന്റില്‍ പാസാവുമെന്ന് ഏതാണ്ട് ഉറപ്പായി.
ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങളില്‍ മിക്കതും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായതോടെയാണ് ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കി. ഇടതുപക്ഷം ഉന്നയിച്ച 12 ഭേദഗതികളില്‍ ഒമ്പതിലും ധാരണയായിട്ടുണ്ട്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിംഗ്, പേറ്റന്റ് അനുവദിക്കുന്നതിന് മുമ്പ് അനുവദിക്കുന്നതിനെ ചോദ്യം ചെയ്യാനുള്ള അവകാശം, ചെറുകിട ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്കുള്ള സംരക്ഷണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
മരുന്നുകളുടെ വില, ഇന്ത്യയിലെ പരമ്പരാഗത മരുന്നുകള്‍ക്കും വിത്തുകള്‍ക്കുമുള്ള അപര്യാപ്തമായ സംരക്ഷണം എന്നീ വിഷയങ്ങളില്‍ ബില്ല് പാസാക്കിയതിന് ശേഷം ചര്‍ച്ച നടത്തും. ഈ പ്രശ്നങ്ങള്‍ ഒരു വിദഗ്ധ കമ്മിറ്റിയുടെ പരിഗണനക്ക് വിടും.












Click it and Unblock the Notifications