Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിക്ക് കാരണം മുഖ്യമന്ത്രിയുടെ വികാരപ്രകടനം

തിരുവനന്തപുരം: കോണ്‍സ്രസ് നിയമസഭാകക്ഷിയോഗത്തില്‍ മന്ത്രി എ. പി. അനില്‍കുമാര്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വികാരപ്രകടനമാണ് മന്ത്രിയുടെ രാജിക്ക് കാരണമായത്.

രാജി സ്വീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടും രാജി തീരുമാനത്തില്‍ അനില്‍കുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാക്കിയ പ്രകോപനമാണ് രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത് എന്നതിനാലാണ് അനില്‍കുമാര്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാത്തത്.

നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ താന്‍ നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് രാജിക്ക് അനില്‍കുമാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതോടെ അനില്‍കുമാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു.

നിയമസഭാകക്ഷി യോഗംനടക്കുമ്പോള്‍ അനില്‍കുമാര്‍ നിയമസഭാ മന്ദിരത്തിലുണ്ടായിട്ടും യോഗത്തില്‍ പങ്കെടുക്കാത്തതിനെതിരെ ചില അംഗങ്ങള്‍ ശക്തമായ വിമര്‍ശനമുയര്‍ത്തിയതാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനത്തിന് പ്രേരിപ്പിച്ചത്. നേരത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന തന്റെ സന്ദേശവുമായി മുഖ്യമന്ത്രി ഒരു മുതിര്‍ന്ന മന്ത്രിയെ അനില്‍കുമാറിന്റെ അടുത്തേക്ക് അയച്ചിരുന്നു.

തന്റെ ജില്ലയായ മലപ്പുറത്തു നിന്നുള്ള നേതാവായ എം. പി. ഗംഗാധരനുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരം പുതിയ നിയമസഭാകക്ഷി ഉപനേതാവിനെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് അനില്‍കുമാര്‍ മന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താനെത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് താന്‍ വിശദീകരണം നല്‍കാമെന്ന് അനില്‍ വ്യക്തമാക്കി.

തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം അനില്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും അത് അദ്ദേഹത്തിന് ബോധ്യമായില്ല. വ്യത്യസ്തമായ നിലപാടുമായി മന്ത്രിസഭയില്‍ തുടരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തില്‍ പ്രകോപിതനായാണ് അനില്‍ രാജിക്ക് തീരുമാനിച്ചത്.

അനില്‍ രാജി വച്ചതോടെ വേണ്ടാത്ത ഒരു പ്രശ്നമുണ്ടാക്കിയെന്ന മനോഭാവമാണ് ഉമ്മന്‍ചാണ്ടിക്ക്. ഐ ഗ്രൂപ്പുമായി ശീതസമരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് പ്രതിനിധിയായ മന്ത്രി ഗ്രൂപ്പ് പ്രശ്നവുമായി ബന്ധമില്ലാത്ത കാരണത്താല്‍ രാജിവച്ചത് അദ്ദേഹത്തിന് തലവേദനയായിട്ടുണ്ട്. മന്ത്രിമാരെ ഗ്രൂപ്പുകള്‍ക്ക് അതീതമായി കൂടെ നിര്‍ത്തുന്നതിനുള്ള ശ്രമത്തിനാണ് അദ്ദേഹത്തിന്റെ വികാരപ്രകടനം മൂലം കോട്ടം തട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+