Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി എ. പി. അനില്‍കുമാര്‍ രാജിവച്ചു

തിരുവനന്തപുരം: സാംസ്കാരിക-പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ രാജിവച്ചു. മാര്‍ച്ച് 22 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് അനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി.

ചൊവ്വാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേേളനത്തിലാണ് മന്ത്രി രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐ ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയിലാണ് അനില്‍കുമാര്‍ മന്ത്രിയായത്.

രാജി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാവിലെ 7.30ന് അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് പ്രയാസകരമായി എന്തെങ്കിലും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അനൗചിത്യമാണെന്നതിനാലാണ് രാജിവയ്ക്കുന്നതെന്ന് അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി ഗ്രൂപ്പ് വഴക്കിന്റെ അടിസ്ഥാനത്തിലല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

തലസ്ഥാനത്തുണ്ടായിട്ടും തിങ്കളാഴ്ച നടന്ന കോണ്‍സ്രസ് നിയമസഭാകക്ഷിയോഗത്തില്‍ അനില്‍കുമാര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അനില്‍കുമാര്‍ അറിയിച്ചിരുന്നു.

തിങ്കളാഴ്ച കോണ്‍സ്രസ് നിയമസഭാകക്ഷി ഉപനേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് ഒരു മന്ത്രി രണ്ടു തവണ അനില്‍കുമാറിനോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ തനിക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അനില്‍കുമാര്‍ മന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നറിഞ്ഞാണ് അനില്‍കുമാര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം രാജി നല്‍കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+