പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന പ്രശ്നത്തില്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മാര്‍ച്ച് 22 ചൊവ്വാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഈ പ്രശ്നത്തില്‍ അടിയന്തിരപ്രമേയത്തിന് സിപിഎമ്മിലെ എം.വി ജയരാജനാണ് അനുമതി തേടിയത്. സഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ഒരുമിച്ചു നടത്തിയാലെന്താണ് പ്രശ്നമെന്നും പ്രതിപക്ഷം ചോദിച്ചു. അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ചോദ്യപേപ്പര്‍ ചോര്‍ന്ന സഭവത്തില്‍ സ്വകാര്യവ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications