എംഎല്‍എമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത 13 എംഎല്‍എമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസയക്കാന്‍ മാര്‍ച്ച് 21തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുത്തത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് നിയമസഭകക്ഷിയോഗം വിലയിരുത്തി. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഹൈക്കമാന്റിനോട് കാര്യങ്ങള്‍ ധരിപ്പിച്ച് അവരുടെ അനുമതിയോടെയാണ് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക.
പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനനേതൃത്വത്തിന് അധികാരമുണ്ട്.
മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. 36 എംഎല്‍എമാരാണ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തത്. ഐ ഗ്രൂപ്പിലെ 15 പേരും പ്രതാപവര്‍മ തമ്പാനും ടി.എന്‍ പ്രതാപനും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications