എംഎല്‍എമാര്‍ക്കുള്ള നോട്ടീസ് വി. ഡി. സതീശന്‍ കൈമാറും
തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് 12 എംഎല്‍എമാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ് നിയമസഭാകക്ഷ വിപ്പ് വി. ഡി. സതീശന്‍ നേരിട്ടു കൈമാറും.
വിലക്ക് ലംഘിച്ച് റാലിയില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. നോട്ടീസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തതിന് എം. പി. ഗംഗാധരന് നേരത്തെ നോട്ടീസ് നല്‍കുകയും തുടര്‍ന്ന് നടപടിയെടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തിന് ഇക്കുറി നോട്ടീസ് നല്‍കില്ല. തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തതിന് ഗംഗാധരനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.












Click it and Unblock the Notifications