Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി നിയമസഭയില്‍ ചര്‍ച്ചാവിഷയമായി

തിരുവനന്തപുരം: മന്ത്രി എ. പി. അനില്‍കുമാറിന്റെ രാജി നിയമസഭയില്‍ ചര്‍ച്ചാവിഷയമായി. അനില്‍കുമാര്‍ രാജി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

ശൂന്യവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനില്‍കുമാര്‍ ഇപ്പോഴും സാംസ്കാരിക-പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നം ഉന്നയിച്ച പ്രതിപക്ഷം ശബ്ദായമാനമായ രംഗങ്ങളുണ്ടാക്കിയപ്പോള്‍ ഇക്കാര്യത്തില്‍ സഭയില്‍ വിശദീകരണം നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രശ്നങ്ങളിലും സഭയെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോള്‍ രാജിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+