Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് എംഎല്‍എമാരെ തൊട്ടാല്‍ തീക്കളി: കരുണാകരന്‍

കൊച്ചി: റാലിയില്‍ പങ്കെടുത്ത ഐ ഗ്രൂപ്പ് എംഎല്‍എമാരെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളിയാകുമെന്ന് കെ.കരുണാകരന്‍ കെപിസിസിക്കു മുന്നറിയിപ്പു നല്‍കി. കൊച്ചിയില്‍ ഐ ഗ്രൂപ്പ് സംഘടിപ്പിച്ച മേഖലാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു മുന്‍പ് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

13 ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുത്തു. നിലവിലുള്ള രീതിയില്‍ നിന്നു മാറിയുള്ള രാഷ്ട്രീയനീക്കം നടത്തുമെന്ന സൂചനയാണ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച കരുണാകരനും മുരളീധരനും നല്‍കിയത്.

കാപാലികരെയും അവരുണ്ടാക്കി വച്ച കളങ്കവും മാറ്റി കോണ്‍ഗ്രസിനെ ശുദ്ധീകരിക്കാന്‍ പോരാട്ടം തുടരും.ഇതിനു കഴിയാതെ വന്നാല്‍ കോണ്‍ഗ്രസ് ആദര്‍ശം നിലനിര്‍ത്താനുള്ള വഴി തേടും. കളങ്കിതമായ കോണ്‍ഗ്രസിലിരിക്കാന്‍ താനില്ല. ഈ പോരാട്ടത്തില്‍ തന്റെ വയസ് പ്രശ്നമല്ല.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ടപ്പോള്‍ ഉള്ളിലുള്ളതെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. നെഹ്റു കുടുംബത്തെ തങ്ങള്‍ മറക്കില്ലെന്ന് ഉറപ്പുനല്‍കി. അവര്‍ പഠിപ്പിച്ചതു ചെയ്യുമ്പോള്‍ തെറ്റിദ്ധാരണ വരുന്നുണ്ടെങ്കില്‍ തുറന്നുപറയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി റാലി മാറ്റിവയ്ക്കുന്ന പ്രശ്നമില്ലെന്നും അവരെ അറിയിച്ചിട്ടുണ്ട്.

തനിക്കൊരിക്കലും കാലു മാറേണ്ടി വന്നിട്ടില്ല. 2003 നവംബര്‍ 19ന് കൊച്ചിയില്‍ നടത്തിയ റാലിയില്‍ പറഞ്ഞ കാര്യം നടപ്പാക്കാത്തതില്‍ മാത്രമാണ് പ്രവര്‍ത്തകരോട് നീതി കാണിക്കാതിരുന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ പ്രവര്‍ത്തകരുടെ അന്തസ് കളയുന്ന ഒരേര്‍പ്പാടിനും നില്‍ക്കില്ല. പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്ത് വീട്ടിലിരുത്തി താനും കുടുംബവും വെറുതേയിരിക്കുമെന്നു കരുതേണ്ട. കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ വിജയിപ്പിക്കണമെന്നും കരുണാകരന്‍ പറഞ്ഞു.

24 മണിക്കൂര്‍ കൊണ്ട് പാര്‍ലമെന്ററിപാര്‍ട്ടിക്ക് ഉപനേതാവിനെ ഉണ്ടാക്കിയ വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ പറ്റി പറയാന്‍ തുടങ്ങിയാല്‍ ഒരു ദിവസം മുഴുവന്‍ വേണം. പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവിനെ മാറ്റിയത് ചട്ടവിരുദ്ധമാണ്. ഹൈക്കമാണ്ടിനെ അംഗീകരിക്കാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണില്‍ നിന്ന് ചോര തെറിച്ച സ്ഥിതിയുണ്ടാക്കിയ ഉമ്മന്‍ ചാണ്ടി ബാലശാപം നേടിയിരിക്കുകയാണെന്നും അത് ഒരിക്കലും മാറില്ലെന്നും കരുണാകരന്‍ പറഞ്ഞു.

കേന്ദ്രത്തിലേതു പോലെ പുതിയ ജനാധിപത്യ മതേതര മുന്നണി കേരളത്തിലുമുണ്ടാക്കുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച മുരളീധരന്‍ പറഞ്ഞു. സ്വന്തം രാഷ്ട്രീയഗുരുവായ എ. കെ. ആന്റണിയെ പിന്നില്‍ നിന്നും കുത്തിയ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസുകാര്‍ വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+